വനിത ഐപിഎൽ ആരംഭിക്കണം – സ്മൃതി മന്ഥാന

Smritimandhana

വനിതകളുടെ ഐപിഎൽ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ വനിത താരം സ്മൃതി മന്ഥാന. വനിത ടി20 ചലഞ്ച് ബിസിസിഐ ആരംഭിച്ചുവെങ്കിലും പിന്നീട് കൊറോണ കാരണം ടൂര്‍ണ്ണമെന്റ് ഇപ്രാവശ്യം നടത്തേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

രാജ്യത്ത് 5-6 ടീമുകള്‍ക്കുള്ള വനിത താരങ്ങളുണ്ടെന്നും വിദേശ താരങ്ങള്‍ കൂടിയെത്തുമ്പോള്‍ വനിത ഐപിഎൽ ആരംഭിക്കേണ്ട സമയം ആയെന്നും സ്മൃതി വ്യക്തമാക്കി. ഇത് ഇന്ത്യന്‍ വനിത ക്രിക്കറ്റിനെ മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും സ്മൃതി വ്യക്തമാക്കി.

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോളാണ് സ്മൃതി തന്റെ അഭിപ്രായം പങ്കുവെച്ചത്. ടൂര്‍ണ്ണമെന്റ് ആരംഭിച്ചാൽ അത് 100% വിജയം ആകുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

Previous articleഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മാറണം, ഈ ഫോമിലുള്ള ബേണ്‍സിനെയും സിബ്ലേയെയും കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല – മൈക്കൽ വോൺ
Next article10 സിക്സുകള്‍ അടക്കം 92 റൺസ്, ഫീനിക്സിനെ ഫൈനലിലെത്തിച്ച് ലിയാം ലിവിംഗ്സ്റ്റൺ