പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയം – എംഎസ് ധോണി

Msdhoni

ഐപിഎലില്‍ തുടക്ക സമയം ആയതിനാല്‍ തന്നെ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയമാണിതെന്ന് കരുതുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ താരം ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാത്തതിന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

അതിന് ശേഷം മാച്ച് പ്രസന്റേഷന്‍ സമയത്താണ് ധോണി തന്റെ മനസ്സ് തുറന്നത്. താന്‍ ഏറെക്കാലമായി ബാറ്റ് ചെയ്തിട്ടില്ലെന്നും 14 ദിവസത്തെ ക്വാറന്റീനും തനിക്ക് അത്ര ഗുണകരമല്ലായിരുന്നുവെന്നും ധോണി വ്യക്തമാക്കി. ടീമെന്ന നിലയില്‍ പല കാര്യങ്ങളും പരീക്ഷിക്കുവാന്‍ കഴിയുന്ന സമയം ആണെന്നും സാം കറനെ ടോപ് ഓര്‍ഡറില്‍ പരീക്ഷിച്ചത് അത്തരത്തില്‍ ഒന്നാണെന്നും ധോണി വ്യക്തമാക്കി.

ഈ പരീക്ഷണങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലേക്ക് മടങ്ങുവാനുള്ള അവസരം കൂടിയാണ് ഇപ്പോളുള്ളതെന്നും ധോണി വ്യക്തമാക്കി.

Previous articleസഞ്ജു സാംസൺ അടിക്കുന്നതെല്ലാം സിക്സ് ആവുമെന്ന് തോന്നി : സ്റ്റീവ് സ്മിത്ത്
Next articleകൊറോണ ടെസ്റ്റ്, ഒഡെഗാർഡ് അടക്കം റയലിന്റെ എല്ലാ താരങ്ങളും നെഗറ്റീവ്