ഈ മൂന്ന് വിക്കറ്റുകള്‍ ഏറെ പ്രിയങ്കരം: റഷീദ് ഖാന്‍

- Advertisement -

ഐപിഎല്‍ 2018ല്‍ തന്റെ പ്രിയപ്പെട്ട വിക്കറ്റേതെന്ന ചോദ്യം റഷീദ് ഖാനോട് ചോദിച്ചപ്പോള്‍ താരം പറഞ്ഞത് മൂന്ന് പേരുടെ വിക്കറ്റുകള്‍. എബി ഡി വില്ലിയേഴ്സ്, എംഎസ് ധോണി, വിരാട് കോഹ്‍ലി എന്നിവരുടെ വിക്കറ്റുകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിക്കറ്റെന്നാണ് റഷീദ് ഖാന്‍ പറഞ്ഞത്. ഈ മൂന്ന് പേരും സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കുവാന്‍ ശേഷിയുള്ളവരാണെന്നത് തന്നെയാണ് ഈ മൂന്ന് വിക്കറ്റുകള്‍ പ്രിയപ്പെട്ടതാക്കുന്നതെന്ന് റഷീദ് പറ‍ഞ്ഞു.

തന്റെ പ്രകടനത്തില്‍ അഭിനന്ദനം അറിയിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തത് തനിക്ക് ഏറെ അത്ഭുതമുണ്ടാക്കിയെന്ന് റഷീദ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഏറെ അരാധകരുള്ള ക്രിക്കറ്റ് താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകത്താകമാനം അതാണ് സ്ഥിതി അത്തരത്തിലൊരാളില്‍ നിന്ന് പ്രശംസ ലഭിക്കുന്നത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് റഷീദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ തന്റെ ആരാധകരെക്കുറിച്ചുള്ള ചോദ്യത്തിനു അഫ്ഗാന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകര്‍ തനിക്കായിരിക്കുമെന്നും അഫ്ഗാന്‍ യുവതാരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement