ഇത്തവണത്തെ ലേലത്തില്‍ നയം മാറ്റമുണ്ടായിരുന്നു: മോഹിത് ബര്‍മ്മന്‍

അറിയപ്പെടാത്ത യുവ താരങ്ങള്‍ക്ക് പകരം ഇത്തവണ വമ്പന്‍ തോക്കുകള്‍ക്ക് പിന്നാലെ പോകണമെന്നതായിരുന്നു ഐപിഎല്‍ ലേലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നയമെന്ന് വെളിപ്പെടുത്തി ടീം ഉടമ മോഹിത് ബര്‍മ്മന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്ര അറിയപ്പെടാത്ത എന്നാല്‍ കഴിവുള്ള താരങ്ങളില്‍ നിക്ഷേപിച്ച് അവരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന സമീപനമായിരുന്നു കിംഗ്സ് ഇലവന്റേതെങ്കില്‍ ഇത്തവണ കഴിവ് തെളിയിച്ച വലിയ പേരുകേട്ട താരങ്ങളെ സ്വന്തമാക്കുകയായിരുന്നു ലേലത്തില്‍ ടീമിന്റെ നയം.

കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ അക്സര്‍ പട്ടേലിനെ മാത്രം നിലനിര്‍ത്തി അടിമുടി മാറുവാനൊരുങ്ങിയെത്തിയ പഞ്ചാബ് യുവരാജ് സിംഗ്, കെഎല്‍ രാഹുല്‍, ക്രിസ് ഗെയില്‍, അശ്വിന്‍ തുടങ്ങിയ വലിയ താരങ്ങളെ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫി; ബംഗാളിന് തകർപ്പൻ വിജയം
Next articleവനിത ഐപിഎലിനു ഇന്ത്യ ഇപ്പോള്‍ തയ്യാറല്ല: മിത്താലി രാജ്