താൻ തന്റെ യഥാർത്ഥ ഫോമിൽ ആയിരുന്നില്ല എന്ന് തെവാതിയ

Rahultewatia

ഐ പി എല്ലിന്റെ ഈ സീസണിൽ കളി നിർത്തി വെക്കുന്നത് വരെ താൻ തന്റെ നല്ല ഫോമിൽ ആയിരുന്നില്ല എന്ന് രാജസ്ഥാൻ താരം തെവാതിയ. കോവിഡ് -19 കേസുകൾ കാരണം ഐപിഎൽ നിർത്തിവയ്‌ക്കുന്നതിന് മുമ്പ് ഏഴ് മത്സരങ്ങളിൽ തെവതിയ ആകെ, 86 റൺസും രണ്ട് വിക്കറ്റും മാത്രമെ നേടിയിരുന്നുള്ളൂ. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത് വളരെ മോശം സ്റ്റാറ്റ്സ് ആണ്. കഴിഞ്ഞ സീസണിൽ 255 റൺസും 10 വിക്കറ്റും താരം നേടിയിരുന്നു.

“ബാറ്റിംഗിന്റെയും ബൗളിംഗിന്റെയും കാര്യത്തിൽ ഞാൻ സ്വയം പ്രതീക്ഷിക്കുന്ന നിലവാരത്തിൽ എത്താൻ തനിക്കായിട്ടില്ല എന്ന് എനിക്ക് അറിയാം,” തെവാതിയ പറഞ്ഞു. “എന്നിരുന്നാലും, ഞങ്ങൾ യുഎഇയിൽ കളിക്കാൻ നിശ്ചയിച്ചിട്ടുള്ള അടുത്ത ഏഴ് മത്സരങ്ങളിൽ പ്രകടനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം ഞാൻ നടത്തും.” താരം പറഞ്ഞു.

സെപ്റ്റംബർ 21ന് ദുബായിൽ പഞ്ചാബ് കിംഗ്സിനെതിരായ പോരാട്ടത്തോടെ രാജസ്ഥാൻ അവരുടെ ഐപിഎൽ 2021 കാമ്പെയ്ൻ പുനരാരംഭിക്കും.

Previous articleടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തയ്യാർ, പ്രഖ്യാപനം ഉടൻ
Next articleഗോട്സക്ക് പി എസ് വിയിൽ പുതിയ കരാർ