
ഐപിഎൽ വേദിക്കരികെ പ്രതിഷേധവുമായി തമിഴ് സംഘടനകൾ എത്തി. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐപിഎൽ മത്സരം നടക്കുന്ന ചെപ്പോക്ക് സ്റേഡിയത്തിനരികെയാണ് പ്രതിഷേധക്കാർ എത്തിയത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാത്തതിനെതിരെയാണ് തമിഴക വാഴ്വുരമൈ കാച്ചിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കനത്ത സുരക്ഷാ കവചമുണ്ടായിട്ടും ഒന്നാം ഗേറ്റിലെത്തനും ഗേറ്റ് പൂട്ടാനും പ്രതിഷേധക്കാർ ശ്രമം നടത്തി.
കനത്ത സുരക്ഷാ ക്രമീകരങ്ങൾ ഭേദിച്ച് പ്രതിഷേധക്കാർ കടന്നത് സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. അയ്യായിരത്തിലധികം പോലീസുകാരെയാണ് സുരക്ഷാ ക്രമീകരണത്തിനായി വിന്യസിച്ചിരിക്കുന്നത്. എട്ടു പ്രതിഷേധക്കാരെ പോലീസ് അറസ്റ് ചെയ്ത നീക്കി.കളിക്കാർ താമസിക്കുന്ന ക്രൗൺ പ്ലാസ, റെഡ്ഡിസൺ എന്നി ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial