സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് കളഞ്ഞു, ടീമിനെ വിജയിപ്പിച്ച് പകരം വീട്ടി കൃഷ്ണപ്പ ഗൗതം

- Advertisement -

ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് കൈവിട്ട് കളഞ്ഞപ്പോള്‍ കൃഷ്ണപ്പ ഗൗതം രാജസ്ഥാന്റെ സാധ്യതകളെയും കൈവിടുകയായിരുന്നു എന്നാണ് പലരും വിലയിരുത്തിയത്. 10.4 ഓവറില്‍ 100/1 എന്ന നിലയിലായിരുന്ന മുംബൈ ഇന്ത്യന്‍സ്. ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി പറത്തിയ യാദവിനെ പുറത്താക്കി പകരം വീട്ടുവാനുള്ള സ്റ്റോക്സിന്റെ അവസരമാണ് ഗൗതം കൈവിട്ടത്. 55 റണ്‍സിലായിരുന്നു സൂര്യകുമാര്‍ യാദവ് അപ്പോള്‍. 17 റണ്‍സ് കൂടി നേടി താരം പുറത്തായശേഷം രാജസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

അതു പോലെ സഞ്ജുവും സ്റ്റോക്സും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന നിലയില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യും ജസ്പ്രീത് ബുംറയും മുംബൈയ്ക്കനുകൂലമാക്കിയ മത്സരം തന്റെ മിന്നലടികളിലൂടെ കൃഷ്ണപ്പ ഗൗതം രാജസ്ഥാനു സ്വന്തമാക്കിക്കൊടുത്താണ് ക്യാച്ച് കൈവിട്ടത്തിന്റെ പകരം വീട്ടിയത്. 11 പന്തില്‍ നിന്ന് 300 റണ്‍സ് സ്ട്രൈക്ക് റേറ്റോടെയാണ് ഗൗതം 33 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement