18 ഓവറില്‍ അവസാനിക്കുമെന്ന് കരുതിയ മത്സരം അവസാന പന്ത് വരെ എത്തിയെന്നതില്‍ അത്ഭുതം – വിരാട് കോഹ്‍ലി

Yuzvendra Chahal
- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരയുള്ള മത്സരം നിശ്ചയിക്കപ്പെട്ടത് അവസാന പന്തില്‍ മാത്രമാണ് എന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. താന്‍ 18ാം ഓവറില്‍ മത്സരം അവസാനിക്കുമെന്നാണ് കരുതിയതെന്നും എന്നാല്‍ അവസാന പന്തില്‍ മാത്രം അവര്‍ക്ക് വിജയം നേടാനായപ്പോള്‍ സമ്മര്‍ദ്ദം എത്രമാത്രം പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നതിന്റെ ഉദാഹരണമായി ഇന്നലത്തെ മത്സരത്തെ കണക്കാക്കാമെന്ന് കോഹ്‍ലി വ്യക്തമാക്കി.

അവസാനം കിംഗ്സ് ഇലവന്‍ തങ്ങളെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിജയം കൈക്കലാക്കുകയായിരുന്നുവെന്നും കോഹ്‍ലി വ്യക്തമാക്കി. അവസാന ഓവറില്‍ താന്‍ ചഹാലിനോട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും എന്നാല്‍ അവസാന പന്തില്‍ മാത്രമാണ് താന്‍ ഫീല്‍ഡിന്റെ കാര്യത്തില്‍ അഭിപ്രായം ചോദിച്ചതെന്നും കോഹ്‍ലി പറഞ്ഞു. സത്യസന്ധമായി 18 ഓവറില്‍ മത്സരം അവസാനിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.

Advertisement