സുരേഷ് റെയ്ന മകന്റെ പിറന്നാളിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ചേരും

Img 20210313 111658

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന പരിശീലനം ആരംഭിക്കാൻ വൈകും. ടീമിലെ മറ്റു പ്രധാന താരങ്ങൾ എല്ലാം കഴിഞ്ഞ ആഴ്ച മുതൽ പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ റെയ്ന ഇനിയും വൈകും എന്ന് അറിയിച്ചു. മാർച്ച് 24ന് ശേഷമാകും താൻ പരിശീലനം ആരംഭിക്കുക എന്ന് റെയ്ന പറഞ്ഞു. റെയ്നയുടെ മകനായ റിയോയുടെ പിറന്നാൾ ആഘോഷിക്കാൻ ആണ് താരം കാത്തു നിൽക്കുന്നത്. ബയോ ബബിൾ ആയതിനാൽ താരങ്ങൾക്ക് ബയോ ബബിളിന് അകത്തു പ്രവേശിച്ചാൽ പിന്നെ സീസൺ കഴിഞ്ഞാലെ പുറത്തു വരാൻ ആവുകയുള്ളൂ. കഴിഞ്ഞ സീസണിൽ ഐ പി എല്ലിൽ നിന്നു വിട്ടു നിന്ന താരമാണ് സുരേഷ് റെയ്ന.

Previous articleഅഹമ്മദാബാദില്‍ ആദ്യ ടി20 കണ്ടത് 67200 പേര്‍
Next articleഹാളണ്ടിനെ ബാഴ്സലോണയിൽ എത്തിക്കാൻ ലപോർട ശ്രമം