പരിശീലനത്തില്‍ തിരിച്ചെത്തി സുരേഷ് റെയ്‍ന

രാജസ്ഥാനെതിരെ ചെന്നെയുടെ അടുത്ത മത്സരത്തില്‍ സുരേഷ് റെയ്‍നയുടെ തിരിച്ചുവരവിനു ഏറെ സാധ്യത. താന്‍ ഇന്നലെ പരിശീലനത്തിനായി ടീമിനൊപ്പം തിരിച്ചെത്തുമെന്ന് റെയ്‍ന തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജോണ്ടി റോഡ്സിനു മറുപടിയായി നല്‍കിയിരുന്നു. കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ റെയ്‍ന ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ടീമിനൊപ്പം പരിശീലനത്തിനു പോകുന്ന ചിത്രവും നല്‍കിയിരുന്നു.

റെയ്‍നയുടെ തിരിച്ചുവരവ് ചെന്നൈ ബാറ്റിംഗ് നിരയെ ശക്തരാക്കുമെന്നുള്ളതിനാല്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാലിശ്ശേരിയിൽ അൽ മദീനയെ വിറപ്പിച്ച് ടൗൺ എഫ് സി തൃക്കരിപ്പൂർ
Next articleവിലക്ക് കഴിഞ്ഞ് മാനേജറായി ജോയ് ബാർട്ടൺ തിരിച്ചുവരും