ഐപിഎലില്‍ ഏറ്റവും അധികം റണ്‍സ്, കോഹ്‍ലിയെ പിന്തള്ളി റെയ്‍ന

- Advertisement -

റെയ്‍നയെ പിന്തള്ളി വിരാട് കോഹ്‍ലി നേടിയ ഐപിഎലിലെ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡ് തിരിച്ച് പിടിച്ച് റെയ്‍ന. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ നടന്ന മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയാണ് റെയ്‍ന ഈ നേട്ടം കൈവരിച്ചത്. 54 റണ്‍സ് നേടി റെയ്‍ന പുറത്താകാതെ നില്‍ക്കുകയായിരുന്നു.

4658 റണ്‍സാണ് സുരേഷ് റെയ്‍ന ഐപിഎലില്‍ നേടിയിട്ടുള്ളത്. വിരാട് കോഹ്‍ലി 4649 റണ്‍സുമായി രണ്ടാം സ്ഥാനത്താണുള്ളത്. 9 റണ്‍സ് പിന്നിലായാണ് വിരാട് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് 4345 റണ്‍സ് നേടി രോഹിത് ശര്‍മ്മയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement