സൂപ്പര്‍ ഓവറില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആനുകൂല്യം മുതലാക്കുവാനാണ് താനും എബിഡിയും ഇറങ്ങിയത്

Photo: IPL
- Advertisement -

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള സൂപ്പര്‍ ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയിരുന്നത് 8 റണ്‍സായിരുന്നു. ബാറ്റിംഗിന് എബിഡിയോടൊപ്പം ഇറങ്ങിയത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോഹ്‍ലി. എന്നാല്‍ കോഹ്‍ലിയ്ക്ക് ഈ സീസണ്‍ ഐപിഎലില്‍ ഓര്‍മ്മിക്കാവുന്ന പ്രകടനം ഒന്നും തന്നെയില്ലായിരുന്നു.

അവസാന പന്തില്‍ വിജയിക്കുവാന്‍ ഒരു റണ്‍സുള്ളപ്പോള്‍ വിരാട് കോഹ്‍ലി ബൗണ്ടറി പായിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. താനും എബിഡിയും കൂടി ഈ ലക്ഷ്യം പിന്തുടരാനിറങ്ങിയതിന് കാരണം ഡബിള്‍ ഓടിയെടുക്കുവാന്‍ ഏറ്റവും മികച്ച താരങ്ങള്‍ തങ്ങള്‍ ആണ് ടീമിലുള്ളതെന്ന ചിന്തയിലാണെന്നാണ് കോഹ്‍ലി വ്യക്തമാക്കിയത്.

Advertisement