ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് ടീം സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: വിരാട് കോഹ്‍ലി

- Advertisement -

ഐപിഎലില്‍ ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് ടീം സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ആണെന്ന് അഭിപ്രായപ്പെട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‍ലി. ഇന്ന് ഹൈദ്രാബാദിനെതിരെ 147 റണ്‍സ് വിജയ ലക്ഷ്യം അഞ്ച് റണ്‍സ് അകലെ കൈവിട്ട ശേഷം പ്രസന്റേഷന്‍ ചടങ്ങിലാണ് കോഹ്‍ലി തന്റെ അഭിപ്രായം അറിയിച്ചത്. ടീമിലെ താരങ്ങളെ ഇത്രത്തോളം മനസ്സിലാക്കിയ വേറെ ടീം ഐപിഎലില്‍ ഉണ്ടോയെന്ന് സംശയമാണെന്നും വിരാട് പറഞ്ഞു. അവരുടെ ശക്തിയും ദൗര്‍ബല്യവും അവര്‍ക്ക് വ്യക്തമായി അറിയാം.

ഓള്‍റൗണ്ട് കഴിവുകള്‍ എടുത്ത് താരതമ്യം ചെയ്താല്‍ ചെന്നൈയും പഞ്ചാബുമാണ് ഈ ഗണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ബൗളിംഗ് കരുത്തില‍് സണ്‍റൈസേഴ്സിനെ വെല്ലുവാന്‍ ആരും തന്നെയില്ലെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement