സൺറൈസേഴ്‌സ് ഹൈദരാബാദിന് ഇത് നിരാശപ്പെടുത്തുന്ന സീസൺ ആണെന്ന് വില്യംസൺ

Warnerwilliamson

ഈ വർഷത്തെ ഐ.പി.എൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് നിരാശകളുടേത് ആയിരുന്നെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പരാജയപെട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ. ഇന്നലെ പഞ്ചാബ് കിങ്‌സിനോട് 5 റൺസിന് പരാജയപ്പെട്ടതോടെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു.

ഫീൽഡർമാരും ബൗളർമാരും മികച്ച പ്രകടനമാണ് പഞ്ചാബിനെതിരെ പുറത്തെടുത്തതെന്നും എന്നാൽ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാതെ പോയത് തിരിച്ചടി ആയെന്നും വില്യംസൺ പറഞ്ഞു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ജേസൺ ഹോൾഡർ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ബാറ്റ് കൊണ്ടുള്ള താരത്തിന്റെ പ്രകടനം മത്സരം ആവേശകരമാക്കിയെന്നും ഹൈദരാബാദ് ക്യാപ്റ്റൻ പറഞ്ഞു. ഏതൊക്കെ മേഖലകളിൽ മെച്ചപ്പെടണമെന്ന കാര്യം ടീം പരിശോധിക്കുമെന്നും വില്യംസൺ കൂട്ടിച്ചേർത്തു.

Previous articleകരൺ അമിൻ ജംഷെദ്പുരിൽ തുടരും
Next articleബിഗ് ബാഷിൽ കളിക്കാനായി സ്മൃതിയും ദീപ്തിയും, ഇരുവരെയും സ്വന്തമാക്കി സിഡ്നി തണ്ടര്‍