മൂല്യമുള്ള താരമായി സുനില്‍ നരൈന്‍

- Advertisement -

2018 സീസണിലെ ഏറ്റവും മൂല്യമുള്ള താരമായി സുനില്‍ നരൈനെ തിര‍ഞ്ഞെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണിംഗ് സ്ഥാനത്തിറങ്ങി എതിരാളികളെ പവര്‍ പ്ലേയില്‍ അടിച്ച് തകര്‍ക്കുന്ന സുനില്‍ നരൈന്‍ 357 റണ്‍സും 17 വിക്കറ്റുമാണ് നേടിയത്. പര്‍പ്പിള്‍ ക്യാപ്പ് പട്ടികയില്‍ 8ാം സ്ഥാനത്തുള്ള സുനില്‍ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ 20ാം സ്ഥാനത്തുമാണ്.

189.89 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സുനില്‍ നരൈനു തന്നെയാണ് സൂപ്പര്‍ സ്ട്രൈക്കര്‍ അവാര്‍ഡും ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement