ബൗളിംഗ് ആക്ഷൻ വിനയായി, സുനിൽ നരൈൻ വിവാദക്കുരുക്കിൽ

Sunilnarine
- Advertisement -

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സുനിൽ നരൈൻ വിവാദക്കുരുക്കിൽ. ബൗളിംഗ് ആക്ഷനാണ് കൊൽക്കത്തയുടെ താരത്തിന് വിനയായത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് സുനിൽ നരൈന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യൻ പ്രീമിയർ ലീഗ് പറയുന്നത് അനുസരിച്ച് ഓൺ ഫീൽഡ് അമ്പയറാണ് നിയമാനുസൃതമല്ലാത്ത രീതിയിലുള്ള ബൗളിംഗ് ആക്ഷനിലാണ് സുനിൽ നരൈൻ പന്തെറിഞ്ഞതെന്ന് റിപ്പോർട്ട് ചെയ്തത്.

സുനിൽ നരൈനെ വാർണിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും ഐപിഎൽ അറിയിച്ചു. ഇതാദ്യമായല്ല നരൈന്റെ ബൗളിംഗ് ആക്ഷൻ വിവാദത്ത ആകുന്നത്. 2014ൽ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിലും 2015ലെ ഐപിഎല്ലിലും സുനിൽ നരൈന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിൽ ഒരിക്കൽ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പന്ത് എറിയുന്നതിൽ നിന്നും സുനിൽ നരൈനെ വിലക്കും.

Advertisement