” ആർസിബി പ്ലേ ഓഫിൽ കടക്കാതിരിക്കുന്നത് ടീം ഇന്ത്യക്കും കോഹ്ലിക്കും നല്ലത് “

- Advertisement -

ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷനിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ടീം ഏതെന്നു ചോദിച്ചാൽ നിസംശയം പറയാം അത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണെന്ന്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കീഴിൽ ഇറങ്ങുന്ന ആർസിബി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 6 മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ 6 മത്സരങ്ങളിലും പരാജയപ്പെട്ടു.

ഇപ്പോൾ പ്ലേ ഓഫിൽ കടക്കാനുള്ള ആർസിബിയുടെ സാദ്ധ്യതകൾ നൂൽപാലത്തിന് മേലെയാണ്. എന്നാൽ ഇത് ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ കോഹ്ലിക്കും ഗുണകരമാകുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ പറയുന്നത്. ആർസിബി ക്വാളിഫൈ ചെയ്തില്ലെങ്കിൽ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ കോഹ്ലിക്കും ഒരാഴ്ചയോളം സമയം ലോകകപ്പിനായി ഒരുങ്ങാൻ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം സൗത്ത് ആഫ്രിക്കക്കെതിരെ ജോൺ അഞ്ചിനാണ്.

Advertisement