” അനുഷ്കയെ വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ടില്ല,പരാമര്‍ശിച്ചത് വസ്തുതയുടെ ഔചിത്യം മാത്രം” – സുനില്‍ ഗവാസ്കര്‍

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അനുഷ്കയെ ഒരു വിവാദത്തിലേക്കും വലിച്ചിഴച്ചിട്ടില്ലെന്നും താൻ പരാമര്‍ശിച്ചത് വസ്തുതയുടെ ഔചിത്യം മാത്രം ആണെന്നുമുള്ള പ്രതികരണവുമായി സുനില്‍ ഗവാസ്കര്‍ രംഗത്ത്. ഐപിഎല്ലിൽ ആർ സി ബിയും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ഇടയിൽ കമന്ററിക്ക് ഇടയിൽ സുനിൽ ഗവാസ്കർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. വിരാട് കൊഹ്ലിയുടെ പ്രകടനത്തെക്കുറിച്ച് പറയുന്നതിനിടയിൽ അനുഷ്കയേയും ഗവാസ്കർ പരാമർശിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ലെജന്റ് ആയ സുനിൽ ഗവാസ്കറിന്റെ പരാമർശം വളരെ നിലവാരം കുറഞ്ഞത് ആയി എന്ന് അനുഷ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. കോഹ്ലിയെ വിമർശിക്കാൻ ആണെങ്കിൽ പല വാക്കുകളും കിട്ടും. അതിന് ഭാര്യയുടെ പേര് ഉപയോഗിക്കുന്നത് ശരിയല്ല എന്നും പോസ്റ്റിൽ അനുഷ്ക കുറിച്ചിട്ടുണ്ട്.

വിവാദം സമൂഹമാധ്യമങ്ങളിൽ കത്ത് പടരുകയും ഇരു പക്ഷത്തുമായി ആരാധകർ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനിൽ ഗവാസ്കർ ഒരു ദേശീയ മാധ്യമത്തിൽ തന്റെ പ്രതികരണവും നൽകി. താൻ കമന്ററിക്കിടെ പറഞ്ഞത് വസ്തുത മാത്രമാണ്. ലോക്ക് ഡൗണിൽ വിരാട് അടക്കമുള്ള താരങ്ങൾക്ക് തുടർച്ചയായ പരിശീലനം നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ല. അനുഷ്കയാണ് വിരാടിനായി പന്തെറിഞ്ഞ് കൊടുത്തത്. ഈ വസ്തുത കമന്ററിക്കിടെ പറയുക മാത്രമാണ് താൻ ചെയ്തതെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

ഐപിഎൽ കമന്ററിയിലും അല്ലാതെയും ഒരിക്കൽ പോലും താൻ വിരാടിന്റെ പരാജയങ്ങൾക്ക് അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റ് താരങ്ങളുടെ കൂടെ അവരുടെ ഭാര്യമാർ വിദേശ പരമ്പരകളിൽ ഒന്നിച്ച് പോകുന്നതിനോട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് താനെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. തന്റെ ക്രിക്കറ്റ് കരിയറിൽ ഇത് പ്രാവർത്തികമാക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.