രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

- Advertisement -

അടുത്ത സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും. രാജസ്ഥാൻ റോയൽസ് പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് തന്നെയാണ് അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുമെന്ന പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്റെ തുടർച്ച കൈവരിക്കാനാണ് സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കി നിയമിച്ചതെന്നും രാജസ്ഥാൻ റോയൽസ് പരിശീലകൻ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ആദ്യം അജിങ്കെ രഹാനെയായിരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ. തുടർന്ന് 8 മത്സരങ്ങൾ കളിച്ചതിന് ശേഷം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. ആദ്യ 8 മത്സരങ്ങളിൽ നിന്ന് 2 മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ റോയൽസ് തുടർന്ന് സ്മിത്തിനെ ക്യാപ്റ്റനായി നിയമിച്ചതോടെ തുടർച്ചയായി നാല് മത്സരങ്ങൾ കഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അജിങ്കെ രഹാനെ രാജസ്ഥാൻ റോയൽസ് വിട്ട് ഡൽഹി ക്യാപിറ്റൽസിലേക്ക് മാറിയിരുന്നു.

Advertisement