മുംബൈയ്ക്കെതിരെയുള്ള തോല്‍വിയ്ക്ക് ശേഷം സ്മിത്തിന് തിരിച്ചടിയായി പിഴയും

Stevesmith
- Advertisement -

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയേറ്റ് വാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി നായകന്‍ സ്റ്റീവ് സ്മിത്തിന് പിഴയും. ഇന്നലെ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ മോശം ഓവര്‍ റേറ്റിനാണ് സ്മിത്തിനെതിരെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പിഴ ചുമത്തിയത്.

12 ലക്ഷം രൂപയാണ് താരത്തിനെതിരെ പിഴയായി ചുമത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 4 പോയിന്റാണ് രാജസ്ഥാന്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 9ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം. ടീം ഇതുവരെ ജയം നേടിയിട്ടുള്ള ഷാര്‍ജ്ജയില്‍ ആണ് മത്സരമെന്നത് ടീമിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സ്മിത്തിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിലും കാര്യമായ സംഭാവനയൊന്നും നല്‍കുവാന്‍ സാധിച്ചിട്ടില്ല. ഇന്നലെ മുംബൈയ്ക്കെതിരെ 6 റണ്‍സ് നേടിയാണ് സ്മിത്ത് മടങ്ങിയത്.

Advertisement