പോരിനൊരുങ്ങി കോഹ്‍ലിയും വാര്‍ണറും, ടോസ് നേടി സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഐപിഎല്‍ 2020ന്റെ പുതിയ സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഡേവിഡ് വാര്‍ണറും വിരാട് കോഹ്‍ലിയും തമ്മിലുള്ള പോരില്‍ ഇന്ന് ടോസ് നേടിയത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ആണ്. ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തിരഞ്ഞെടുത്തു.

ബാംഗ്ലൂരിന് വേണ്ടി എബി ഡി വില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഫിലിപ്പ്, ഡെയില്‍ സ്റ്റെയിന്‍, എന്നിവരാണ് വിദേശ താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, റഷീദ് ഖാന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ സണ്‍റൈസേഴ്സിന്റെ വിദേശ താരങ്ങളായി അവസാന ഇലവനില്‍ ഇടം പിടിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ :Aaron Finch, Devdutt Padikkal, Virat Kohli(c), AB de Villiers, Josh Philippe(w), Shivam Dube, Washington Sundar, Umesh Yadav, Navdeep Saini, Dale Steyn, Yuzvendra Chahal

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow(w), Manish Pandey, Vijay Shankar, Mitchell Marsh, Priyam Garg, Abhishek Sharma, Rashid Khan, Bhuvneshwar Kumar, Sandeep Sharma, T Natarajan

 

Advertisement