സണ്‍റൈസേഴ്സ് കാത്തിരിക്കും, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനായി

സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് നീക്കി പകരം അജിങ്ക്യ രഹാനയെ തല്‍സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് നിയമിച്ചുവെങ്കിലും ഡേവിഡ് വാര്‍ണറുടെ ഐപിഎല്‍ ഫ്രാഞ്ചൈസി സമാനമായ നടപടിയ്ക്ക് തിടുക്കും കൂട്ടുകയില്ല എന്നറിയിച്ചു. സംഭവം അത്യന്തം ദുഃഖകരമാണെങ്കിലും വിഷയത്തില്‍ ഇപ്പോള്‍ തിടുക്കം കുാണിച്ച് തീരുമാനം എടുക്കാനില്ലെന്നാണ് സണ്‍റൈസേഴ്സ് മെന്റര്‍ വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്ന് ലക്ഷ്മണ്‍ അറിയിച്ചു.

സണ്‍റൈസേഴ്സിനെ സംബന്ധിച്ചിടത്തോളം വാര്‍ണര്‍ ടീമിനെ നല്ല രീതിയിലാണ് മുന്നോട്ട് നയിച്ചത്. ലക്ഷ്മണ്‍ ഇപ്രകാരം പറഞ്ഞുവെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ആരാധകരുടെ ആവശ്യം വാര്‍ണറെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുക എന്നത് തന്നെയാണെന്നിരിക്കെ ഡേവിഡ് വാര്‍ണറും ഉടന്‍ സ്വയം ക്യാപ്റ്റന്‍സി ഒഴിയുമെന്നാണ് കരുതപ്പെടുന്നത്.

വാര്‍ണര്‍ ക്യാപ്റ്റന്‍സി ഒഴിയുന്ന സാഹചര്യം വന്നാല്‍ ശിഖര്‍ ധവാനെയാവും നായക ചുമതല സണ്‍റൈസേഴ്സ് ഏല്പിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാന്‍ഡ്പേപ്പര്‍ ഗേറ്റ്, ദക്ഷിണാഫ്രിക്കയുടെ വക അന്വേഷണമില്ല
Next articleഐപിഎലിനു മുന്നോടിയായി പുതിയ ബ്രാന്‍ഡ് അംബാസിഡറുമായി വിവോ