വാര്‍ണറില്ലെങ്കിലും സണ്‍റൈസേഴ്സ് കരുത്തര്‍: സാഹ

ഡേവിഡ് വാര്‍ണറുടെ സേവനത്തെക്കുറിച്ചുള്ള അവ്യക്തത തുടരുമ്പോളും താരമില്ലെങ്കിലും തങ്ങള്‍ ശക്തരെന്ന് തുറന്ന് പറഞ്ഞ് വൃദ്ധിമന്‍ സാഹ. ഐപിഎല്‍ സീസണ്‍ 11ല്‍ വാര്‍ണര്‍ ടീമിനെ നയിക്കാന്‍ ഉണ്ടായില്ലെങ്കിലും ഇനി ടീമില്‍ തന്നെയില്ലെങ്കിലും സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ശക്തമായി തന്നെ ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുമെന്ന് സാഹ പറഞ്ഞു. വാര്‍ണറെ ചുറ്റിപ്പറ്റി തന്നെയാണ് ടീം വാര്‍ത്തെടുത്തിട്ടുള്ളത്. അതിനാല്‍ തുടക്കത്തില്‍ അത് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം എന്നാല്‍ ഞങ്ങളുടെ കൈവശമുള്ള സ്ക്വാഡിന്റെ ശക്തിയനുസരിച്ച് ഞങ്ങളെ അത് അധികം ബാധിക്കില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് സാഹ പറഞ്ഞു.

വാര്‍ണര്‍ ടീമിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ടീം അതിശക്തമായിരിക്കും ഇല്ലെങ്കില്‍ പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും സാഹ പറഞ്ഞവസാനിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുസ്കാന്‍ ബാന്‍വാലയ്ക്ക് സ്വര്‍ണ്ണം
Next articleപാണ്ടിക്കാട് സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് പരാജയം