ചിന്നസ്വാമിയില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്

- Advertisement -

തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണ്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് മത്സരത്തില്‍ വിരാട് കോഹ്‍ലിയും സംഘവും ഇറങ്ങുന്നത്. അതേ സമയം ഭുവനേശ്വര്‍ കുമാറിനു പകരം ബേസില്‍ തമ്പി സണ്‍റൈസേഴ്സ് നിരയില്‍ എത്തുന്നു.

ബാംഗ്ലൂര്‍: വിരാട് കോഹ്‍ലി, പാര്‍ത്ഥിവ് പട്ടേല്‍, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, മന്‍ദീപ് സിംഗ്, സര്‍ഫ്രാസ് ഖാന്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍

സണ്‍റൈസേഴ്സ്: ശിഖര്‍ ധവാന്‍, അലക്സ് ഹെയില്‍സ്, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍, ദീപക് ഹൂഡ, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, റഷീദ് ഖാന്‍, സന്ദീപ് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement