വാര്‍ണര്‍ക്ക് പകരക്കാരനെ തേടി സണ്‍റൈസേഴ്സ്

ഐപിഎലില്‍ നിന്നും വിലക്കേറ്റു വാങ്ങിയ ഡേവിഡ് വാര്‍ണര്‍ക്ക് പകരം താരത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ കുശല്‍ ജനിത് പെരേരയുമായി സണ്‍റൈസേഴ്സ് മാനേജ്മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനെക്കുറിച്ച് ചില ശ്രീലങ്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആദ്യ സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിട്ടുമുണ്ട്.

നിദാഹസ് ട്രോഫിയില്‍ മിന്നുന്ന ഫോമിലായിരുന്ന താരം സണ്‍റൈസേഴ്സ് നിരയില്‍ എത്തിയാല്‍ ടീമിനു അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന്റെ ഗോൾ മഴ
Next articleപാലപിള്ളി സെവൻസിൽ സബാൻ കോട്ടക്കലിന് ജയം