
ആദ്യ വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍. റഷീദ് ഖാന് 4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റുമായി ഹൈദ്രാബാദ് ബൗളര്‍മാരില്‍ തിളങ്ങി. 28 റണ്‍സ് നേടിയ സൂര്യ കുമാര്‍ യാദവും എവിന്‍ ലൂയിസ്(29), കീറണ്‍ പൊള്ളാര്‍ഡ്(28) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ 147/8 എന്ന സ്കോറിലേക്ക് എത്തിച്ചത്.
ബില്ലി സ്റ്റാന്‍ലേക്ക് രോഹിത് ശര്‍മ്മയെ പുറത്താക്കി തുടക്കത്തിലെ ഹൈദ്രാബാദിനു ആധിപത്യം ഉറപ്പിച്ചുവെങ്കിലും എവിന്‍ ലൂയിസ് ശക്തമായ മറുപടിയാണ് മുംബൈയ്ക്ക് വേണ്ടി നല്‍കിയത്. 17 പന്തില്‍ 2 സിക്സ് അടക്കം 29 റണ്‍സ് നേടി ലൂയിസ് ഹൈദ്രാബാദിനു ഭീഷണിയാകുമെന്ന കരുതിയ നിമിഷത്തിലാണ് കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് ഹീറോ സിദ്ധാര്‍ത്ഥ് കൗള്‍ ഇരട്ട വിക്കറ്റുമായി രംഗത്തെത്തിയത്. തന്റെ ആദ്യ ഓവറില്‍ ഇഷാന് കിഷനെയും എവിന്‍ ലൂയിസിനെയും പുറത്താക്കി 48/1 എന്ന നിലയില്‍ നിന്ന് 54/3 എന്ന നിലയിലേക്ക് മുംബൈയെ തള്ളിയിട്ടു.
ക്രുണാല്‍ പാണ്ഡ്യ(15) റണ്‍സ് നേടി ഷാകിബിനു വിക്കറ്റ് നല്കി മടങ്ങി. 38 റണ്‍സ് നേടിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മുംബൈയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.
സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവര്‍ രണ്ടും ഷാകിബ്, റഷീദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്റ്റാന്ലേക്കിനാണ് മുംബൈ ബൗളര്‍മാര്‍ തിരഞ്ഞുപിടിച്ച് റണ്‍സടിച്ച് കൂട്ടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial