പൃഥ്വി ഷായുടെ അര്‍ദ്ധ ശതകത്തിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഹൈദ്രാബാദ്

- Advertisement -

വീണ്ടും യുവതാരങ്ങളുടെ ചുമലിലേറി മികച്ച സ്കോറിലേക്ക് നീങ്ങിുകയായിരുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വരുതിയിലാക്കി ശക്തമായ തിരിച്ചുവരവ് നടത്തി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍. 36 പന്തില്‍ 65 റണ്‍സ് നേടി ഷായും 44 റണ്‍സ് നേടി ശ്രേയസ്സ് അയ്യരും ക്രീസില്‍ നിന്നപ്പോള്‍ 200നടുത്ത് സ്കോര്‍ നേടുമെന്ന് ഡല്‍ഹി തോന്നിപ്പിച്ചുവെങ്കിലും പേര് കേട്ട സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സണ്‍റൈസേഴ്സ് 20  ഓവറില്‍ 163/5 എന്ന സ്കോറിലേക്ക് എത്തിയത് ഭുവനേശ്വര്‍ കുമാറിനെ 17 റണ്‍സ് നേടിയാണ്.

പുതിയ ഒരു ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇറങ്ങിയ ഡല്‍ഹിയ്ക്ക് പൃഥ്വി ഷാ മികച്ച തുടക്കമാണ് നല്‍കിയത്. നിര്‍ഭാഗ്യകരമായ രീതിയില്‍ മാക്സ്വെല്‍ പുറത്താകുമ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 9 റണ്‍സായിരുന്നു. പിന്നീട് സണ്‍റൈസേഴ്സ് ബൗളര്‍മാരെ പൃഥ്വി ഷാ കടന്നാക്രമിക്കുകയായിരുന്നു. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ പൃഥ്വി ഷാ ക്ലീന്‍ സ്ട്രൈക്കിംഗ് ആണ് മത്സരത്തിലുടനീളം പുറത്തെടുത്തത്.

റഷീദ് ഖാന്‍ തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയപ്പോളാണ് മത്സരത്തില്‍ രണ്ടാം ബ്രേക്ക്ത്രൂ ഹൈദ്രാബാദിനു ലഭിച്ചത്. 36 പന്തില്‍ 65 റണ്‍സ് നേടിയ പൃഥ്വി ഷായെ സിദ്ധാര്‍ത്ഥ് കൗളിന്റെ കൈകളിലെത്തിക്കുമ്പോള്‍ രണ്ടാം വിക്കറ്റില്‍ ഡല്‍ഹി 86 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. പൃഥ്വി ഷാ പുറത്തായ ശേഷം ഡല്‍ഹിയുടെ റണ്‍വേട്ടയുടെ വേഗത അല്പം കുറഞ്ഞുവെങ്കിലും നായകന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് എടുത്ത് മികച്ച ടോട്ടലിലേക്ക് നീങ്ങുമന്ന് കരുതിയെങ്കിലും അയ്യരുടെ അന്തകനായി സിദ്ധാര്‍ത്ഥ് കൗള്‍ അവതരിച്ചു.

36 പന്തില്‍ 44 റണ്‍സ് നേടിയ അയ്യര്‍ കൗളിന്റെ പന്തില്‍ ധവാന്‍ പിടിച്ച് പുറത്തായി. 18 റണ്‍സ് നേടിയ ഋഷഭ് പന്തിനെ റഷീദ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. വിജയ് ശങ്കര്‍ 13 പന്തില്‍ 23 റണ്‍സും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 7 റണ്‍സും നേടി ഡല്‍ഹി സ്കോര്‍ 163/5 എന്ന സ്കോറില്‍ എത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ ഭുവേനശ്വര്‍ കുമാറിനെതിരെ 17 റണ്‍സ് നേടുകയായിരുന്നു ആറാം വിക്കറ്റ് കൂട്ടുകെട്ട്. 29 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

റഷീദ് ഖാന്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ടും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement