പേസ് ബൗളിംഗ് ശക്തി വര്‍ദ്ധിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, ബേസില്‍ തമ്പിയും ഹൈദ്രാബാദില്‍

- Advertisement -

സിദ്ധാര്‍ത്ഥ് കൗളിനെയും നടരാജനെയും സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. തങ്ങളുടെ പേസ് ബൗളിംഗ് നിരയെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് താരങ്ങളെ ടീമില്‍ എത്തിച്ചത്. സിദ്ധാര്‍ത്ഥ് കൗളിനെ 3.8 കോടി രൂപയ്ക്കാണ് വാങ്ങിയതെങ്കില്‍ നടരാജനെ അടിസ്ഥാന വിലയായ 40 ലക്ഷത്തിനു താരം സ്വന്തമാക്കി. 30 ലക്ഷം രൂപയായിരുന്നു സിദ്ധാര്‍ത്ഥ് കൗളിന്റെ അടിസ്ഥാന വില.

മലയാളിത്താരം ബേസില്‍ തമ്പിയെയും സണ്‍റൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കുകയായിരുന്നു. 95 ലക്ഷം രൂപയ്ക്കാണ് താരത്തെ ഹൈദ്രാബാദ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement