
ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ബ്രാവോയുടെ അപ്രതീക്ഷിത പ്രകടനത്തില്‍ വീണ് പോയ മുംബൈ ഇന്ത്യന്‍സ് ഹൈദ്രാബാദിനെതിരെ ബാറ്റ് ചെയ്യും. ടോസ് നേടിയ കെയിന്‍ വില്യംസണ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഹൈദ്രാബാദ് ഇറങ്ങുന്നത്. ഉപ നായകന് ഭുവനേശ്വര്‍ കുമാറിനു പകരം സന്ദീപ് ശര്‍മ്മ ടീമില്‍ ഇടം പിടിച്ചു. അതേ സമയം പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം പ്രദീപ് സംഗ്വാനും മിച്ചല്‍ മക്ലെനാഗനു പകരം ബെന്‍ കട്ടിംഗും ടീമില്‍ ഇടം പിടിച്ചു.
ഹൈദ്രാബാദ്: ശിഖര്‍ ധവാന്, കെയിന്‍ വില്യംസണ്, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്, ഷാകിബ് അല്‍ ഹസന്, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ
മുംബൈ: എവിന്‍ ലൂയിസ്, ഇഷാന് കിഷന്, രോഹിത് ശര്‍മ്മ, കീറണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ബെന്‍ കട്ടിംഗ്, മയാംഗ് മാര്‍കാണ്ഡേ, മുസ്തഫിസുര്‍ റഹ്മാന്, ജസ്പ്രീത് ബുംറ, പ്രദീപ് സാംഗ്വാന്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial