ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്, ശുഭ്മന്‍ ഗില്‍, ശിവം മാവി എന്നിവര്‍ക്ക് ഐപിഎല്‍ അരങ്ങേറ്റം

- Advertisement -

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മൂന്ന് മാറ്റങ്ങളോടെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
റിങ്കു സിംഗിനു പകരം ശുഭ്മന്‍ ഗില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ നടത്തും. ടോം കുറനു പകരം മിച്ചല്‍ ജോണ്‍സണും വിനയ് കുമാറിനു പകരം ശിവം മാവിയും ഇന്നത്തെ മത്സരത്തില്‍ കളിക്കും. കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്ക്കെതിരെ വിജയം നേടിയ അതേ ടീമില്‍ ഒരു മാറ്റവുമായാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ തിരികെ ടീമിലെത്തി.

കൊല്‍ക്കത്ത: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, മിച്ചല്‍ ജോണ്‍സണ്‍, പിയൂഷ് ചൗള, ശിവം മാവി, കുല്‍ദീപ് യാദവ്

ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ത്ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement