ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ധോണി, തോല്‍വിയില്‍ നിന്ന് മോചനം തേടി വാര്‍ണര്‍ ടോസ് അറിയാം

Bairstowwarner

ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇന്ന് വിജയം നേടാനായാല്‍ റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനത്തേക്കുയരാം. അതേ സമയം അവസാന സ്ഥാനത്ത് നിന്ന് മോചനം തേടിയാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എത്തുന്നത്. 2 പോയിന്റ് മാത്രമാണ് അഞ്ച് മത്സരങ്ങളില്‍ നിന്ന് ടീമിന് സ്വന്തം.

സണ്‍റൈസേഴ്സ് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. അഭിഷേക് ശര്‍മ്മയും വിരാട് സിംഗും പുറത്ത് പോകുമ്പോള്‍ മനീഷ് പാണ്ടേയും സന്ദീപ് ശര്‍മ്മയും തിരികെ ടീമിലേക്ക് എത്തുന്നു. ചെന്നൈ നിരയിലും രണ്ട് മാറ്റങ്ങളാണുള്ളത്. ലുംഗിസാനി എന്‍ഗിഡിയും മോയിന്‍ അലിയും തിരികെ എത്തുമ്പോള്‍ ഇമ്രാന്‍ താഹിറും ഡ്വെയിന്‍ ബ്രാവോയും പുറത്ത് പോകുന്നു.

Previous article“മെസ്സി ബാഴ്സലോണയിൽ വിരമിക്കണം, നെയ്മർ ബാഴ്സക്ക് ഒരുപാട് സംഭാവന ചെയ്ത താരം”
Next article2007ൽ റോമയ്ക്ക് എതിരെ നടത്തിയ പോലൊരു പ്രകടനമാണ് നാളെ വേണ്ടത് എന്ന് ഒലെ