ശ്രീശാന്തും അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ലേലത്തിന്

Sreesanth

ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ മലയാളി താരം ശ്രീശാന്തും. 2013ലെ ഐപിഎലിനിടെയുള്ള മാച്ച് ഫിക്സിംഗ് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് ഓഗസ്റ്റ് 2019ല്‍ വിലക്ക് 7 വര്‍ഷമാക്കി മാറ്റുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ വിലക്ക് നീങ്ങിക്കിട്ടിയ താരം കേരളത്തിന് വേണ്ടി 2021 ജനുവരിയില്‍ നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുത്തിരുന്നു. 75 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Previous articleഐപിഎല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍
Next articleസമനിലയിൽ ബെംഗളൂരുവും ചെന്നൈയിനും