
ടിം സൗത്തിയ്ക്കെതിരെ ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിന്റെ ലംഘനക്കുറ്റം ചാര്‍ത്തി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ നടന്ന മത്സരത്തിന്റെ മൂന്നാം ഓവറില്‍ നടന്ന സംഭവങ്ങളാണ് ന്യൂസിലാണ്ട് താരത്തിനെതിരെ നടപടിയ്ക്ക് മുതിരുവാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചിരിക്കുന്നത്.
മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഉമേഷ് യാദവിന്റെ പന്തില്‍ അലക്സ് ഹെയില്‍സിനെ ഡീപ് സ്ക്വയര്‍ലെഗില്‍ ടിം സൗത്തി പിടിച്ചു പുറത്താക്കിയിരുന്നു. അമ്പയര്‍മാര്‍ സോഫ്ട് സിഗ്നല്‍ ഔട്ട് വിധിച്ച് മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടുവെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കിയെന്ന് കൃത്യമായി കണ്ടെത്തുവാന്‍ വീഡിയോ ഫുട്ടേജില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ മൂന്നാം അമ്പയര്‍ ഔട്ട് അല്ലാന്ന് വിധിക്കുകയായിരുന്നു.
ടിം സൗത്തി തീരുമാനത്തില്‍ തീര്‍ത്തും അതൃപ്തനായപ്പോള് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലി അമ്പയറുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും കാണാമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial