കോഹ്‍ലിയ്ക്ക് പിഴ, കാരണം കുറഞ്ഞ ഓവര്‍ നിരക്ക്

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തിലെ തോല്‍വിയ്ക്ക് പിന്നാലെ വിരാട് കോഹ്‍ലിയ്ക്ക് തിരിച്ചടിയായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ വക പിഴയും. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് കോഹ്‍ലിയ്ക്ക് പിഴ വിധിക്കുവാന്‍ കാരണമായത്. അനുവദിച്ച സമയത്തിനുള്ളില്‍ തങ്ങളുടെ ഓവറുകള്‍ എറിയാന്‍ കഴിയാതെ പോയതിനാണ് ഈ തീരുമാനം.

ഐപിഎല്‍ പത്രക്കുറിപ്പ് പ്രകാരം 12 ലക്ഷം രൂപയാണ് കോഹ്‍ലിയ്ക്ക് പിഴയായി വിധിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement