ഐപിഎല്‍ നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും

യുഎഇയ്ക്കും ഇംഗ്ലീഷ് കൗണ്ടികള്‍ക്കും പിന്നാലെ മറ്റൊരു രാജ്യം കൂടി ഐപിഎല്‍ നടത്തുവാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് സെപ്റ്റംബറില്‍ അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ തങ്ങളുടെ നാട്ടില്‍ നടത്താമെന്ന് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊറോണ വളരെ അധികം വ്യാപിച്ച് ഐപിഎല്‍ ബയോ ബബിളിലും എത്തിയതോടെ ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുവാന്‍ ബിസിസിഐ നിര്‍ബന്ധിതരാകുകയായിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിന് ശേഷവും ടി20 ലോകകപ്പിനും മുമ്പായുള്ള ചെറിയ ജാലകത്തിലാണ് ഇപ്പോള്‍ ബിസിസിഐ ഐപിഎല്‍ പൂര്‍ത്തിയാക്കുവാനുള്ള സാധ്യത കാണുന്നത്.

യുഎഇ ആണ് ഇപ്പോള്‍ വേദികളില്‍ ഏറ്റവും മുന്നിലുള്ളത്.

 

Previous articleറയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവരെ രണ്ടു വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയേക്കും
Next articleലാലിഗയിൽ ഇന്ന് നിർണായക പോര്, ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ