ആര്‍സിബിയില്‍ താന്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് കാരണം കോഹ്‍ലിയുടെ പിന്തുണ – മുഹമ്മദ് സിറാജ്

Mohammadsirajrcb

വിരാട് കോഹ്‍ലിയുടെ പിന്തുണയാണ് തന്നെ ഇന്ന് കാണുന്ന ബൗളറാക്കിയതെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. തന്റെ പിതാവ് മരിച്ച സമയത്ത് ഓസ്ട്രേലിയയിലെ ഹോട്ടല്‍ റൂമിലിരുന്ന കരയുകയായിരുന്ന തന്നെ ചേര്‍ത്ത് പിടിച്ച് കോഹ്‍ലി പറഞ്ഞത്, ഞാന്‍ കൂടെയുണ്ട് വിഷമിക്കേണ്ട എന്നായിരുന്നുവെന്നാണ് സിറാജ് പറഞ്ഞത്.

തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ച ആളാണ് കോഹ്‍ലിയെന്നും താന്‍ ആര്‍സിബിയില്‍ മികച്ച പ്രകടനം ഈ സീസണില്‍ പുറത്തെടുത്തതിന് പിന്നില്‍ കോഹ്‍ലിയുടെ ഈ പിന്തുണയുണ്ടെന്നും സിറാജ് പറഞ്ഞു. ഈ സീസണില്‍ ആര്‍സിബിയുടെ പ്രധാന ബൗളറായി സിറാജ് മാറിയിരുന്നു.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി പോകുമ്പോളാണ് സിറാജിന്റെ പിതാവിന്റെ മരണം. പിന്നീട് മുന്‍നിര പേസര്‍മാര്‍ക്ക് പരിക്കേറ്റതോടെ സിറാജിന് അരങ്ങേറ്റത്തിന് അവസരം ലഭിയ്ക്കുകയും ശ്രദ്ധേയമായ പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തു. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം സിറാജ് വളരെ അധികം മെച്ചപ്പെട്ട രീതിയിലാണ് ബൗളിംഗ് തുടര്‍ന്ന് വന്നത്.

Previous articleചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചാൽ ടൊമോരിയെ എ സി മിലാൻ വാങ്ങും
Next articleലിംഗാർഡ് ആണ് പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച താരം എന്ന് ബ്രൂണൊ ഫെർണാണ്ടസ്