ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ടുവെന്നാണ് തോന്നിയത്, എന്നാല്‍ സിറാജിന്റെ അവസാന ഓവര്‍ കളി മാറ്റി

Viratshimronmaxwell

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു ഘട്ടത്തില്‍ താന്‍ പരാജയം ഉറപ്പിച്ചതായിരുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. എന്നാല്‍ സിറാജിന്റെ ഓവര്‍ മികച്ച രീതിയില്‍ തുടങ്ങിയപ്പോള്‍ തനിക്ക് പ്രതീക്ഷ തിരികെ വന്നുവെന്നും പറഞ്ഞ് ആര്‍സിബി നായകന്‍. ഫീല്‍ഡിംഗിലെ ചെറിയ പിഴവുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ക്ലീനിക്കല്‍ പെര്‍ഫോമന്‍സ് ആണ് ആര്‍സിബി പുറത്തെടുത്തതെന്നും കോഹ്‍ലി വ്യക്തമാക്കി.

ഈ പിഴവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മത്സരം ഇത്ര ടൈറ്റാകില്ലായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായ ആര്‍സിബിയ്ക്ക് ഇത്തവണയും തുണയായത് എബി ഡി വില്ലിയേഴ്സ് ആയിരുന്നുവെന്നും എബിഡിയില്‍ നിന്ന് ഇത്തരം ഇന്നിംഗ്സ് തങ്ങള്‍ എപ്പോളും പ്രതീക്ഷിക്കുന്നുണ്ടെന്നും കോഹ്‍ലി പറഞ്ഞു.