സിറാജും കോഹ്ലിയും ഐ പി എല്ലിനായി യു എ ഇയിൽ എത്തി

Img 20210912 134159

ഐപിഎൽ 2021 പുനരാരംഭിക്കുന്നതിന് മുന്നോടിയായി ക്യാപ്റ്റൻ വിരാട് കോലിയും ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജും ദുബായിലെത്തിയതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അറിയിച്ചു.

“The news you’ve all been waiting for: King Kohli and Miyan Magic have joined the team in Dubai” ആർ സി ബി ട്വിറ്ററിൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനായി മാഞ്ചസ്റ്ററിൽ ആയിരുന്നു വിരാട് കോലിയും സിറാജും ഉണ്ടായിരുന്ന. ടെസ്റ്റ് ഉപേക്ഷിച്ചതോടെയാണ് ഇന്ത്യൻ താരങ്ങൾ യു എ ഇയിലേക്ക് യാത്ര തിരിക്കാൻ തുടങ്ങുയത്. സെപ്റ്റംബർ 20ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആണ് ആർസിബിയുടെ യുഎ ഇയിലെ ആദ്യ മത്സരം. ഇപ്പോൾ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ആർ സി ബി ഉള്ളത്.

Previous articleIPL 2021: ഐ.പി.എല്ലിനായി താരങ്ങൾ യു.എ.ഇയിൽ എത്തി തുടങ്ങി
Next articleശ്രീലങ്ക ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, അത്ഭുത സ്പിന്നർ തീക്ഷണ സ്ക്വാഡിൽ