സൈമൺ കാറ്റിച്ച് ആര്‍സിബി മുഖ്യ കോച്ച് പദവി ഒഴിയുന്നു, ആഡം സംപയ്ക്ക് പകരം വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കി ടീം

Chahalabdrcb

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചെന്ന പദവിയിൽ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം സൈമൺ കാറ്റിച്ച് ഒഴിയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം. ഇതോടെ മൈക്ക് ഹെസ്സൺ ടീമിന്റെ മുഖ്യ കോച്ചെന്ന് അധിക ചുമതല കൂടി ഈ സീസണിൽ വഹിക്കും.

നിലവിൽ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റാണ് ഹെസ്സൺ. ഐപിഎലിന്റെ രണ്ടാം പാതി ദുബായിയിൽ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുവാനിരിക്കുമ്പോളാണ് ഈ കാറ്റിച്ച് സ്ഥാനം ഒഴിയുന്നത്. പുതിയ കോച്ചിനെ നിയമിക്കുവാന്‍ അധികം സമയമില്ലാത്തതിനാലാണ് ആര്‍സിബി ഈ നീക്കം നടത്തിയിരിക്കുന്നത്.

ആഡം സാംപയ്ക്ക് പകരം ടീം ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കിയിട്ടുണ്ട്. കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ദുഷ്മന്ത ചമീരയും ഫിന്‍ അല്ലെന് പകരം ടിം ഡേവിഡിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

Previous articleലക്ര നോർത്ത് ഈസ്റ്റിൽ തുടരും
Next articleവാൽവെർദെ റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെക്കും