കാണികളുടെ ആരവമില്ലാത്തത് ബുദ്ധിമുട്ടിക്കുക സീനിയര്‍ താരങ്ങളെ – സൈമണ്‍ കാറ്റിച്ച്

- Advertisement -

ഐപിഎല്‍ 2020 കാണികളില്ലാതെയാവും നടക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. യുഎഇയില്‍ കാണികളെ അനുവദിച്ചേക്കുമെന്ന് ആദ്യ ചര്‍ച്ചകളില്‍ പുറത്ത് വന്നിരുന്നുവെങ്കിലും പിന്നീട് അവിടെയും കേസുകള്‍ ഉയര്‍ന്നതോടെ ആ സാധ്യത മങ്ങുകയായിരുന്നു.കാണികളില്ലാത്ത പുതിയ രീതി യുവ താരങ്ങള്‍ക്ക് ഗുണം ചെയ്തേക്കുമെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ചിന്റെ അഭിപ്രായം.

കാണികളുടെ അഭാവം സീനിയര്‍ താരങ്ങളെയാവും ബാധിക്കുക എന്നാണ് സൈമണ്‍ കാറ്റിച്ച് പറയുന്നത്. കാണികളുടെ ആരവത്തില്‍ കളിക്കുന്നതിന്റെ അനുഭവം ഇല്ലാതെ അവര്‍ക്ക് പുതിയ സാഹചര്യവുമയി ഇഴുകി ചേരുവാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നുമാണ് മുന്‍ ഓസ്ട്രേലിയന്‍ താരം പറയുന്നത്.

ഈ പുതിയ രീതി ചില യുവതാരങ്ങളെങ്കിലും ഇഷ്ടപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്ന് സൈമണ്‍ കാറ്റിച്ച് പറഞ്ഞു. അവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമെന്നാണ് സൈമണ്‍ കാറ്റിച്ച് സൂചിപ്പിച്ചത്.

Advertisement