സിദ്ധേഷ് ലാഡ്‌ മുംബൈ ഇന്ത്യൻസ് വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന സിദ്ധേഷ് ലാഡ്‌ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. 2015ൽ മുംബൈ ഇന്ത്യൻസിൽ എത്തിയ ലാഡ് കഴിഞ്ഞ വർഷം മാത്രമാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചത്. ആ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പകരക്കാരനായി ഇറങ്ങിയ സിദ്ധേഷ് ലാഡ്‌ 15 റൺസും എടുത്തിരുന്നു.

38 പ്രാദേശിക ടി20 മത്സരങ്ങൾ കളിച്ച സിദ്ധേഷ് ലാഡ്‌ 628 റൺസും നേടിയിട്ടുണ്ട്. അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരം മാത്രമാണ് സിദ്ധേഷ് ലാഡ്‌ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചത്.  ഡിസംബർ 19നാണ് താരങ്ങളെ സ്വന്തമാക്കാനുള്ള ഇന്ത്യൻ പ്രീമിയർ ലീഗിലെ ലേലം. നേരത്തെ മറ്റൊരു മുംബൈ ഇന്ത്യൻസ് താരമായ മായങ്ക് മാർക്കണ്ടേയെ ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കിയിരുന്നു.

Advertisement