
രാജസ്ഥാന റോയല്‍സിന്റെ സ്പിന്‍ കരുത്തിനു മുന്നില്‍ തകര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 165 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനു കോഹ്ലി തുടക്കത്തില്‍ നഷ്ടമായെങ്കിലും പാര്‍ത്ഥിവും-എബി ഡി വില്ലിയേഴ്സും ചേര്‍ന്ന് ടീമിനെ കൂറ്റന്‍ ജയത്തിലേക്ക് നയിക്കുമെന്നാണ് കരുതിയത്. രണ്ടാം വിക്കറ്റില്‍ 55 റണ്‍സുമായി കുതിയ്ക്കുകയായിരുന്നു സംഖ്യത്തെ ശ്രേയസ്സ് ഗോപാല്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ മത്സരത്തില്‍ രാജസ്ഥാന് വീണ്ടും അവസരം കണ്ടെത്തുകയായിരുന്നു. 19.2 ഓവറില്‍ 134 ബാംഗ്ലൂര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.
ബാംഗ്ലൂര്‍ മധ്യ നിരയെ തന്റെ 4 ഓവര്‍ സ്പെല്ലില് ശ്രേയസ്സ് ഗോപാല്‍ തകര്‍ത്തെറിയുകയായിരുന്നു. അതില്‍ 55 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിന്റെ വിക്കറ്റും ശ്രേയസ്സ് നേടിയപ്പോള്‍ മറുവശത്ത് ഇഷ് സോധിയും കോളിന് ഗ്രാന്‍ഡോമിനെ പുറത്താക്കി ടീമിനു പിന്തുണ നല്കി. ശ്രേയസ്സ് തന്റെ നാലോവറില്‍ വെറും 16 റണ്‍സിനാണ് നാല് വിക്കറ്റ് നേടിയത്.
പാര്‍ത്ഥിവ് പട്ടേല്‍ 33 റണ്‍സും എബി ഡി വില്ലിയേഴ്സ് 53 റണ്‍സും നേടി പുറത്താകുകയായിരുന്നു. 150 റണ്‍സിലധികം സ്ട്രൈക്ക് റേറ്റിലാണ് ഇരുവരും വിക്കറ്റുകള്‍ നേടിയത്. എന്നാല്‍ എബിഡി പുറത്തായപ്പോള്‍ ബാംഗ്ലൂരിന്റെ ചെറുത്ത് നില്പ് അവസാനിക്കുകായയിരുന്നു. മുഹമ്മദ് സിറാജും, ടിം സൗത്തിയുമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മര്. ഇരുവരും 14 റണ്‍സ് വീതമാണ് നേടിയത്.
4 വിക്കറ്റ് നേടിയ ശ്രേയസ്സ് ഗോപാലിനു പുറമേ രണ്ട് വീതം വിക്കറ്റുമായി ബെന്‍ ലൗഗ്ലിനും ജയ്ദേവ് ഉനഡ്കടും രാജസ്ഥാന് ബൗളര്‍മാരില്‍ തിളങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial