ശ്രേയസ് അയ്യരുടെ തിരിച്ചുവരവോടെ ഡൽഹി ക്യാപിറ്റൽസ് കൂടുതൽ ശക്തമായി: ശിഖർ ധവാൻ

Shreyas Iyer Shikhar Dhawan Delhi Capitals

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യരുടെ തിരിച്ച് വരവ് ടീമിനെ കൂടുതൽ ശക്തമാക്കുമെന്ന് ഓപ്പണർ ശിഖർ ധവാൻ. നിലവിൽ ഡൽഹി ക്യാപിറ്റൽസ് ടീം വളരെയധികം സന്തുലിതമാണെന്നും ധവാൻ പറഞ്ഞു. സെപ്റ്റംബർ 22ന് സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം.

ഷോൾഡറിനേറ്റ പരിക്കിനെ തുടർന്ന് ഡൽഹി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ കളിച്ചിരുന്നില്ല. തുടർന്ന് ശ്രേയസ് അയ്യരുടെ അഭാവത്തിൽ റിഷഭ് പന്ത് ആയിരുന്നു ടീമിനെ നയിച്ചത്. നിലവിൽ ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് 8 മത്സരങ്ങൾ കളിച്ചപ്പോൾ 12 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണ്.

Previous articleവമ്പൻ സൈനിംഗ് നടത്തി ജംഷദ്പൂർ
Next article99ആം മിനുട്ടിൽ വിജയ ഗോളുമായി അത്ലറ്റിക്കോ മാഡ്രിഡ്