ശ്രേയസ്സ് അയ്യര്‍ ഐപിഎലിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, താരം ജൂലൈ 31 വരെ പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലിക്കും

Shreyas Iyer

ഐപിഎൽ യുഎഇ പതിപ്പിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച് ശ്രേയസ്സ് അയ്യര്‍. താരം ജൂലൈ 31ന് വരെ താരം പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലനം നടത്തിയ ശേഷം താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെത്തുമെന്നമെന്നാണ് അറിയുന്നത്.

പൃഥ്വി ഷായെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ടീമിൽ നിന്ന് പുറത്തായ ശേഷം താരത്തിന്റെ തിരിച്ചുവരവിന് പിന്നിലെ പ്രധാന വ്യക്തിയായി പറയപ്പെടുന്നത് പ്രവീൺ ആംറേയാണ്. ‍ഡല്‍ഹി ക്യാപിറ്റൽസ് ശ്രേയസ്സ് അയ്യരുടെയും പരിശീലനത്തിനായി ആംറേയോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.

മുംബൈയിലെ മഴയും കോവിഡ് സാഹചര്യങ്ങളും കാരണം ഇന്‍ഡോര്‍ സൗകര്യത്തിലാണിപ്പോള്‍ പരിശീലനം നടക്കുന്നത്. സെപ്റ്റംബര്‍ 22ന് സൺറൈസേഴ്സിനെതിരെയാണ് ദുബായ് ലെഗിലെ ഡല്‍ഹിയുടെ ആദ്യ മത്സരം.

Previous articleമിഡ്‌ഫീൽഡർ സൂരജ് റാവത്ത് ശ്രീനിധി എഫ് സിയിൽ
Next articleസാഞ്ചോയ്ക്ക് പകരക്കാരനായി ഡോൺയെൽ മലൻ ഡോർട്മുണ്ടിൽ