ഡെൽഹിക്ക് വൻ തിരിച്ചടി, ശ്രേയസ് അയ്യർ ഐ പി എൽ ആദ്യ പകുതിക്ക് ഇല്ല

20210324 163129
- Advertisement -

ഡെൽഹി ക്യാപിറ്റൽസ് ഭയന്നത് തന്നെ സംഭവിച്ചു. അവരുടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഐ പി എൽ ആരംഭിക്കുമ്പോൾ അവർക്ക് ഒപ്പം ഉണ്ടാകില്ല. ശ്രേയസ് അയ്യറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരും എന്നുമാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള വാർത്ത. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിന് ഇടയിൽ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്.

ഷോൾഡർ ഡിസ്ലൊക്കേറ്റഡ് ആയതായാണ് സ്കാൻ ചെയ്തപ്പോൾ മനസ്സിലായത്. താരം ഏകദിന പരമ്പരയിൽ ഇനി കളിക്കില്ല. മാത്രമല്ല ഐ പി എൽ സീസൺ ആദ്യ പകുതിയിലും ശ്രേയസ് ഉണ്ടാകില്ല. ഡെൽഹിക്ക് വലിയ നഷ്ടമാകും ഇത്. കഴിഞ്ഞ രണ്ട് ഐ പി എല്ലും ശ്രേയസിന്റെ ക്യാപ്റ്റൻസി ആയിരുന്നു ഡെൽഹിയുടെ പ്രധാന കരുത്തായത്. ശ്രേയസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് തൽക്കാലം ഡെൽഹിയുടെ ക്യാപ്റ്റനാകാൻ ആണ് സാധ്യത.

Advertisement