ചെന്നൈ താരങ്ങള്‍ക്ക് നേരെ ഷൂവേറ്

Credits : Vishwanath Rajasekaran
- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സും-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഷൂവെറിഞ്ഞ് കാവേരി പ്രക്ഷോഭ സംഘം. മത്സരത്തിന്റെ എട്ടാം ഓവറിലാണ് സംഭവം നടക്കുന്നത്. F അപ്പര്‍ സ്റ്റാന്‍ഡില്‍ നിന്ന് വലിച്ചെറിഞ്ഞ ഷൂ ചെന്നൈ താരം രവീന്ദ്ര ജഡേജയുടെയും റിസര്‍വ് താരങ്ങളാ ഫാഫ് ഡു പ്ലെസിയുടെയും ലുംഗിസാനി ഗിഡിയുടെയും അരികിലായാണ് വീണത്.

സ്റ്റേഡിയത്തിലെ പോലീസ് ഉടന്‍ സ്ഥലത്തെത്തി മൂന്ന് സംഘാംഗങ്ങളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി സ്ഥിതി ശാന്തമാക്കി. ചെന്നൈയില്‍ മത്സരം നടത്തുന്നതിനെതിരെ ഒട്ടേറെ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ടീമംഗങ്ങളോട് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ മത്സരിക്കുവാന്‍ ആവശ്യമുണ്ടായിരുന്നു.

സംസ്ഥാന പോലീസ് നല്‍കിയ സുരക്ഷ ക്രമീകരണങ്ങളുടെ ഉറപ്പ് വിശ്വസിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിനു ഇറങ്ങുവാന്‍ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement