പരിമിതമായ സ്രോതസ്സുമായി എത്തി കിരീടം നേടുവാന്‍ ഷെയിന്‍ വോണിനെപ്പോലുള്ള ക്യാപ്റ്റന് മാത്രമേ കഴിയൂ

ഷെയിന്‍ വോണിന് മാത്രമേ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് പോലുള്ളൊരു കാര്യം ചെയ്യാനാകൂ എന്ന് പറഞ്ഞ് അന്ന് താരത്തിനൊപ്പം കിരീടം നേടിയ യൂസഫ് പത്താന്‍. വോണിന്റെ ക്യാപ്റ്റന്‍സിയാണ് അതുവരെ അപ്രസക്തരായ ഒരു പറ്റം ചെറുപ്പക്കാരെ പ്രഛോദിപ്പിച്ച് കിരീട നേടത്തിലേക്ക് നയിച്ചതെന്ന് യൂസഫ് പത്താന്‍ പറഞ്ഞു.

രാജസ്ഥാന്റെ കിരീട നേടത്തില്‍ ഏറ്റവും സ്വാധീനിച്ചത് വോണിന്റെ ക്യാപ്റ്റന്‍സിയാണെന്നും പത്താന്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമാണ് താന്‍ വോണിന് കീഴില്‍ കളിച്ചതെന്നും അതെല്ലാം മധുര സ്മരണകളായി നില്‍ക്കുന്നുവെന്നും യൂസഫ് പത്താന്‍ വ്യക്തമാക്കി. തനിക്ക് മൂന്ന് വര്‍ഷം മാത്രമേ കളിക്കാനായുള്ളുവെന്ന വിഷമം അവശേഷിക്കുന്നുണ്ടെന്ന് യൂസഫ് സൂചിപ്പിച്ചു.

പ്രാദേശിക താരങ്ങള്‍, വളരെ കുറച്ച് അന്താരാഷ്ട്ര താരങ്ങള്‍ ഇതായിരുന്നു അന്നത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ഘടന. ഈ ടീമിനെ വെച്ച് വോണ്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ നടത്തിയതെന്നും ഒരു വലിയ താരങ്ങളുമില്ലാതെ കിരീടം രാജസ്ഥാനിലെത്തിച്ചത് വോണിന്റെ കഴിവ് തന്നെയാണെന്നും യൂസഫ് പത്താന്‍ പറഞ്ഞു.

Previous article19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിക്കുന്നു – സലീം മാലിക്
Next articleപ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് മൗറിനോ