
ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിട നല്കി മുഹമ്മദ് ഷമി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പരിശീലന ക്യാമ്പില്‍. കഴിഞ്ഞ കുറേ ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് താരം കടന്ന് പോയത്. ബിസിസിഐ കേന്ദ്ര കരാര്‍ പുറത്തിറക്കാനിരുന്ന ദിവസം താരത്തിനെതിരെ പീഢനവും മറ്റു ആരോപണങ്ങളുമായി ഭാര്യ ഹസിന് ജഹാന് രംഗത്തെത്തുകയായിരുന്നു. ഇതോടെ താരത്തിന്റെ കരാര്‍ ബിസിസഐ തടഞ്ഞുവെച്ചു.
ഐപിഎലില്‍ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായെങ്കിലും കോഴ ആരോപണം ജഹാന് ഉന്നയിച്ചത് അന്വേഷിക്കാന്‍ ബിസിസിഐ ഉത്തരവിടുകയും അതില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ ഐപിഎലില്‍ കളിക്കാനാകുമെന്ന് ഷമിയ്ക്ക് ഉറപ്പാകുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial