നാണംകെട്ട തോല്‍വി വഴങ്ങി കൊല്‍ക്കത്ത, മുംബൈയുടെ ജയം 102 റണ്‍സിനു

- Advertisement -

മുംബൈ ഇന്ത്യന്‍സിനെതിരെ നാട്ടില്‍ നാണംകെട്ട് തോല്‍വിയേറ്റു വാങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 211 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീമിനു 108 റണ്‍സ് മാത്രമേ നേടാനായുള്ളു. 102 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് മുംബൈ ഇതോടെ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ 21 പന്തില്‍ നേടിയ 62 റണ്‍സാണ് മുംബൈയെ 210 എന്ന കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 18.1 ഓവറില്‍ കൊല്‍ക്കത്ത ഓള്‍ഔട്ട് ആവുകയായിരുന്നു.

വലിയം സ്കോര്‍ പിന്തുടരാനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് രണ്ടാം പന്തില്‍ സുനില്‍ നരൈനേ നഷ്ടമായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ മത്സരത്തിലേക്ക് കൊല്‍ക്കത്തയുടെ തിരിച്ചുവരവ് അസാധ്യമാകുകയായിരുന്നു. റണ്‍ഔട്ട് രൂപത്തിലും കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര്‍ മുംബൈയുടെ ജോലി അനായാസമാക്കിക്കൊടുത്തു.

21 റണ്‍സ് വീതം നേടി നിതീഷ് റാണ, ക്രിസ് ലിന്‍ എന്നിവര്‍ കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍ ആയി. ടോം കുറന്‍ 18 റണ്‍സ് നേടിയപ്പോള്‍ പിയൂഷ് ചൗള(11), റോബിന്‍ ഉത്തപ്പ(14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

പാണ്ഡ്യ സഹോദരന്മാര്‍ രണ്ട് വീതം വിക്കറ്റും മയാംഗ് മാര്‍ക്കണ്ടേ, മിച്ചല്‍ മക്ലെനാഗന്‍, ബെന്‍ കട്ടിംഗ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement