ഷാക്കിബിനും മുസ്തഫിസുറിനും ഐപിഎൽ അനുമതി ലഭിക്കും

Shakibmustafizur

ബംഗ്ലദേശിന്റെ ഇംഗ്ലണ്ട് പരമ്പര മാറ്റി വെച്ചതോടെ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഇവര്‍ക്ക് അനുമതി കൊടുക്കില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ് ബോര്‍ഡ്.

ഐസിസി ലോകകപ്പിനു മുമ്പുള്ള തയ്യാറെടുപ്പുകളെന്ന നിലയിൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര കളിക്കേണ്ടതിനാലാണ് ഈ തീരുമാനമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. ഇപ്പോള്‍ താരങ്ങള്‍ അപേക്ഷിക്കുന്ന പക്ഷം വേറെ അന്താരാഷ്ട്ര കമ്മിറ്റ്മെന്റുകളൊന്നുമില്ലെങ്കിൽ താരങ്ങള്‍ക്ക് ഐപിഎൽ കളിക്കാമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

Previous articleനാലാം ടി20യിലും വിജയം സ്വന്തമാക്കി മഴ
Next articleശിവ്പാൽ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല